You are Here : Home / News Plus

ബിജെപി സമരത്തിന്; എ എന്‍ രാധാകൃഷ്ണന്‍ നിരാഹാരമിരിക്കും

Text Size  

Story Dated: Thursday, November 29, 2018 10:13 hrs UTC

ശബരിമല വിഷയത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയേറ്റിന് മുന്നില്‍ ബിജെപി നടത്താനിരിക്കുന്ന സമരം ഡിസംബര്‍ 3 ന് ആരംഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. 15 ദിവസം നീണ്ടുനില്‍ക്കുന്ന നിരാഹാര സമരത്തിന് ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ തുടക്കമിടും. നാല് ആവശ്യങ്ങളാണ് സമരത്തില്‍ ബിജെപി ഉന്നയിക്കുന്നത്. നിരോധനാജ്ഞ നിയന്ത്രണം പിന്‍വലിക്കുക, സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ഭക്തന്മാര്‍ക്കെതിരെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക, ശബരിമലയില്‍ ഭക്തന്മാര്‍ക്ക് ആവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുക, സുരേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ കള്ളക്കേസെടുത്ത ഉദ്യോഗസ്ഥന്മാരുടെ നിയമവിരുദ്ധ നടപടികള്‍ക്ക് എതിരായി അച്ചടക്കനടപടി സ്വീകരിക്കുക എന്നിവയാണ് ബിജെപി മുന്നോട്ട് വയ്ക്കുന്ന നാല് ആവശ്യങ്ങള്‍. രണ്ടാഴ്ച നീണ്ട് നില്‍ക്കുന്ന സമരപരിപാടികളാണ് ബിജെപി മുന്നോട്ട് വയ്ക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.