You are Here : Home / News Plus

ഗാന്ധി കുടുംബത്തിനെതിരെ മോദി

Text Size  

Story Dated: Monday, November 12, 2018 11:32 hrs UTC

കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കും അമ്മ സോണിയ ഗാന്ധിക്കുമെതിരെ രൂക്ഷ വിമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാമ്യത്തില്‍ പുറത്തിറങ്ങിയവരാണ് നോട്ട് നിരോധനത്തിന്റെ പേരില്‍ തന്നെ വിമര്‍ശിക്കുന്നതെന്ന് ബിലാസ്പൂരില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ മോദി പരിഹസിച്ചു. അങ്ങനെയുള്ളവരാണ്‌ നോട്ട് നിരോധനത്തിന്റെ നേട്ടങ്ങള്‍ എന്നോട്‌ ചോദിക്കുന്നത്. ഇതേ നോട്ട് നിരോധനം കാരണമാണ് ജാമ്യം തേടേണ്ടി വന്നതെന്ന കാര്യവും അവര്‍ മറന്നു-മോദി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രാഷ്ട്രീയം ആരംഭിക്കുന്നതും അവസാനിക്കുന്നതും ഒരു കുടുംബത്തില്‍ തന്നെയാണെന്നും മോദി ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.