You are Here : Home / News Plus

ആശ്രമത്തിലെ ആക്രമണം: പ്രതിയെക്കുറിച്ച് സൂചന ലഭിച്ചു

Text Size  

Story Dated: Saturday, October 27, 2018 09:31 hrs UTC

സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ച സംഭവത്തില്‍ പ്രതിയെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചു. രാത്രി രണ്ടു മണിയോടെ ആശ്രമപരിസരത്ത് നിന്ന് ഒരാള്‍ ഓടിപ്പോകുന്ന സിസിടിവി ദൃശ്യമാണ് പോലീസിന് ലഭിച്ചത്. അടുത്തുള്ള കുണ്ടമൺ ദേവീക്ഷേത്രത്തിലെ രണ്ട് സിസിടിവി ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്. പോലീസ് കൂടുതൽ പരിശോധന നടത്തി വരികയാണ്.സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തിരുവനന്തപുരം ഡിസിപി ആദിത്യയുടെ നേതൃത്വത്തിലാണ് സംഘം കന്റോൺമെന്റ് എസിപിക്കാണ് അന്വേഷണ ചുമതല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.