You are Here : Home / News Plus

ശബരിമലയുടെ പരിശുദ്ധി നശിപ്പിക്കുന്ന ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് എഎന്‍ രാധാകൃഷ്ണന്‍

Text Size  

Story Dated: Monday, October 22, 2018 07:38 hrs UTC

ശബരിമലയില്‍ അപകടകരമായ സാഹചര്യമാണ് പിണറായി സര്‍ക്കാര്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന നേതാവ് എ എന്‍ രാധാകൃഷ്ണന്‍. മാധ്യമപ്രവര്‍ത്തകരെ അടിയന്തരമായി ശബരിമലയില്‍ നിന്ന് മാറ്റിയതിന് പിന്നില്‍ സര്‍ക്കാരിന്റെ ഗൂഢാലോചനയാണെന്നും രാധാകൃഷ്ണന്‍ ആരോപിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അക്രമം നടക്കാനിടയുണ്ടെന്ന വാര്‍ത്ത രാധാകൃഷ്ണന്‍ നിഷേധിച്ചു. മഫ്തിയിലെത്തിയ പോലീസുകാരാണ് ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതെന്നും പൂങ്കാവനത്തിന്റെ പരിശുദ്ധി തകര്‍ക്കുന്നതിനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിക്കൊണ്ടിരിക്കുന്നതെന്നും രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.