മീടു വെളിപ്പെടുത്തലിൽ കുരുങ്ങിയ ചിത്രകാരൻ റിയാസ് കോമുവിന് പകരം കൊച്ചി ബിനാലെയ്ക്ക് പുതിയ സെക്രട്ടറി. ബിനാലെ നിർവാഹക സമിതി അംഗമായ വി സുനിലിനാണ് പകരം ചുമതല. റിയാസ് കോമുവിന് എതിരായ പരാതി ചർച്ച ചെയ്യാൻ ഈ മാസം തന്നെ മാനേജിംഗ് ട്രസ്റ്റികളുടെ അടിയന്തര യോഗം വിളിച്ചു ചേർക്കാനാണ് ബിനാലെ ഫൗണ്ടേഷന്റെ തീരുമാനം. റിയാസ് കോമുവിനെതിരായ മീടൂ ആരോപണത്തിൽ ശക്തമായ നടപടിയ്ക്കൊരുങ്ങുകയാണ് ബിനാലെ ഫൗണ്ടേഷൻ. ബിനാലെ മാനേജിംഗ് കമ്മിറ്റി അംഗമായ വി സുനിലിന് സെക്രട്ടറി സ്ഥാനം നൽകി.ട്രസ്റ്റിന്റെ അടിയന്തരയോഗം ചേർന്ന് റിയാസ് കോമുവിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനാണ് തീരുമാനം
Comments