You are Here : Home / News Plus

എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക എസ്ബിഐ വെട്ടിച്ചുരുക്കുന്നു

Text Size  

Story Dated: Sunday, September 30, 2018 07:46 hrs UTC

എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക എസ്ബിഐ വെട്ടിച്ചുരുക്കുന്നു. മാസ്ട്രോ, ക്ലാസിക് വിഭാഗത്തിലെ കാര്‍ഡുകളില്‍ നിന്നും ഇനി മുതല്‍ ഒരു ദിവസം 20,000 രൂപ മാത്രമേ പിന്‍വലിക്കാനാവൂ.

40,000 രൂപയായിരുന്നു ദിവസേനെ എടിഎമ്മുകളിലൂടെ പിന്‍വലിക്കാവുന്ന പരമാവധി തുക. ഒക്ടോബര്‍ 31 മുതലാണ് പുതിയ തീരുമാനം പ്രാബല്യത്തില്‍ വരികയെന്ന് എസ്ബിഐ അറിയിച്ചു.

എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പ് തടയുന്നതിനും കറന്‍സിരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് പുതിയ നടപടിയെന്നാണ് എസ്ബിഐയുടെ വിശദീകരണം.

കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കലോടെ എടിഎം ഉപയോഗിച്ചുള്ള സാമ്ബത്തിക ഇടപാടുകളില്‍ 20 ശതമാനത്തിന്റെ ഇടിവുണ്ടായതായും എസ്ബിഐ പറയുന്നു.

മറ്റ് കാര്‍ഡുകളായ സില്‍വര്‍, ഗോള്‍ഡ്, പ്ലാറ്റിനം എന്നിവയ്ക്കും കറന്റ് അക്കൗണ്ട് ഉടമകള്‍ക്കും പരിധി ബാധകമല്ല. സൗജന്യമായി എടിഎമ്മുകള്‍ വഴി പണം പിന്‍വലിക്കുന്നതിനുള്ള പരിധി അഞ്ച് തവണ തന്നെയായി തുടരും.

ഇത് മൂന്നാക്കി വെട്ടിക്കുറയ്ക്കണമെന്ന ആവശ്യം എസ്ബിഐ ഉള്‍പ്പടെയുള്ള ബാങ്കുകള്‍ നേരത്തെ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതിന് ധനകാര്യ മന്ത്രാലയം ഇതുവരേക്കും അനുമതി നല്‍കിയിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.