You are Here : Home / News Plus

സംസ്ഥാനത്ത് ഗുണ്ടാപിരിവെന്ന് എം.എം ഹസ്സന്‍

Text Size  

Story Dated: Saturday, September 15, 2018 06:56 hrs UTC

മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ സംസ്ഥാനത്ത് മന്ത്രിമാരുടെ നിർബന്ധിത പണപ്പിരിവ് നടക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസ്സന്‍. സംസ്ഥാനത്ത് ഭരണസ്തംഭനം തുടരുകയാണ്. പ്രളയകാലം കഴിഞ്ഞപ്പോൾ പിരിവുകാലം വന്നെന്നും ഹസൻ ആരോപിച്ചു. സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത് ഗുണ്ടാ പിരിവാണ്. ഉദ്യോഗസ്ഥരെ ഗൺ പോയിന്റിൽ നിർത്തിയാണ് പണപ്പിരിവ് നടക്കുന്നത്. സാലറി ചലഞ്ചിന് താൽപര്യമില്ലാത്തവർ വിസമ്മത പത്രം നൽകണമെന്നത് കേട്ടുകേൾവി ഇല്ലാത്ത നടപടിയാണ്. നോ പറയുന്നവരെ സ്ഥലം മാറ്റുകയാണെന്നും ഹസ്സന്‍ ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.