അരുണ്‍ ജയ്റ്റ്ലി വിജയ് മല്യ കൂടിക്കാഴ്ച സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൂടിക്കാഴ്ച സംബന്ധിച്ച് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറയുന്നത് പച്ചക്കള്ളമാണെന്ന് രാഹുല്‍ ഗാന്ധി ദില്ലിയില്‍ പറഞ്ഞു. രാജ്യം വിടുന്നതിന് മുന്‍പ് മല്യയും ജെയ്റ്റിലുമായി നടന്നത് അനൗപചാരികയോഗമല്ലെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളിലാണ് കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ച പതിനഞ്ചു മിനിറ്റോളം നീണ്ടുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Comments