You are Here : Home / News Plus

ബിസി 474-ാം നൂറ്റാണ്ടിലെ നിധി കണ്ടെത്തി

Text Size  

Story Dated: Wednesday, September 12, 2018 08:25 hrs UTC

റോമന്‍ ചക്രവര്‍ത്തിയുടെ കാലത്തെ സ്വര്‍ണ്ണ നാണയം നിറച്ച മണ്‍കുടം കണ്ടെത്തി. ഇറ്റാലിയന്‍ പ്രവിശ്യയായ ക്രെസ്സോണില്‍നിന്നും പുരാവസ്തു ഗവേഷകരാണ് നൂറിലധികം സ്വര്‍ണ നാണയങ്ങള്‍ അടങ്ങിയ കുടം കണ്ടെടുത്തത്. ബിസി 474-ാം നൂറ്റാണ്ടിലുള്ള നാണയങ്ങളാണ് ഇവയെന്നാണ് കരുതപ്പെടുന്നത്. രണ്ട് കൈപിടിയുള്ള കുടം കണ്ടെടുക്കുമ്പോൾ ഒരു ഭാഗം പൊട്ടിയ നിലയിലായിരുന്നു. തുടർന്ന് പുരാവസ്തു ഗവേഷകർ മണ്ണ് മാറ്റി നോക്കിയപ്പോഴാണ് നാണയങ്ങൾ കണ്ടത്താനായത്. ഏകദേശം 300 ഒാളം നാണയങ്ങളാണ് ഇതിൽ ഉണ്ടായിരുന്നത്. വടക്കന്‍ ഇറ്റലിയിലെ ചരിത്രപ്രസിദ്ധമായ ക്രെസ്സോണി തീയറ്റര്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് കോപ്ലക്‌സ് നിര്‍മ്മാണത്തിനിടെയാണ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ നിധി കണ്ടെത്തിയിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.