You are Here : Home / News Plus

തെലങ്കാനയില്‍ ബസ്സപകടത്തില്‍ 40 മരണം

Text Size  

Story Dated: Tuesday, September 11, 2018 10:22 hrs UTC

തെലങ്കാനയിലെ ജഗത്യാല്‍ ജില്ലയില്‍ ബസ് മലയടിവാരത്തിലേക്ക്‌ മറിഞ്ഞ് 40 ലധികം പേര്‍ മരിച്ചു. അപകട സമയത്ത് ബസ്സില്‍ എഴുപതോളം യാത്രക്കാരുണ്ടായിരുന്നു. കൊണ്ടഗട്ടില്‍ നിന്ന് ജഗത്യാലിലേക്ക് വരുകയായിരുന്ന തെലങ്കാന ട്രാസ്‌പോര്‍ട്ട് കോര്‍പറേഷന്‍ വക ബസ്സാണ് അപകടത്തില്‍ പെട്ടത്. ബസ്സിന്റെ ബ്രേക്ക് തകരാറാണ്‌ അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ശനിവര്‍പേട്ട് ഗ്രാമത്തില്‍ ചുരത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച്ച ഉച്ചയ്ക്കാണ് അപകടം നടന്നത്. ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നവരാണ് അപകടത്തില്‍ പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.