You are Here : Home / News Plus

കോടതി പരാമര്‍ശം സര്‍ക്കാരിന് ലഭിച്ച ഇരട്ട പ്രഹരമാണെന്ന് പിണറായി

Text Size  

Story Dated: Monday, September 01, 2014 05:08 hrs UTC

കാസര്‍കോട്: പ്ളസ്ടു,പാമോയില്‍ കേസുകളിലെ കോടതി പരാമര്‍ശം സര്‍ക്കാരിന് ലഭിച്ച ഇരട്ട പ്രഹരമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇതോടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള ധാര്‍മികത നഷ്ടപ്പെട്ടുവെന്നും പിണറായി പറഞ്ഞു.
സര്‍ക്കാരിന്‍റെ കൊള്ളരുതായ്മകള്‍ കോടതിയില്‍ തെളിഞ്ഞിരിക്കുകയാണ്. പ്ളസ്ടു വിഷയത്തില്‍ ചെയ്യാന്‍ പാടില്ലാത്തതാണ് സര്‍ക്കാര്‍ ചെയ്തത്.
മുഖ്യമന്ത്രിയുടെ കീഴിലുള്ള പോലീസ് മുഖ്യമന്ത്രിയുടെ പേരിലുള്ള കേസ് അന്വേഷിച്ചാല്‍ എന്താകും സ്ഥിതി. ഇത് ഞങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നതാണ്. ഇത് തന്നെയാണ് പരമോന്നത കോടതിയും പറഞ്ഞത്. പാമോലിന്‍ കേസ് മുഖ്യമന്ത്രിയുടെ കീഴിലല്ലാത്ത ഏജന്‍സി അന്വേഷിക്കണമെന്നും പിണറായി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.