You are Here : Home / News Plus

കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റാണെന്ന് എ.കെ ആന്‍റണി

Text Size  

Story Dated: Wednesday, August 27, 2014 07:25 hrs UTC

കേരളത്തിലെ കോണ്‍ഗ്രസില്‍ ഇപ്പോഴുള്ള പ്രശ്നങ്ങള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റാണെന്ന് മുതിര്‍ന്ന നേതാവ് എ.കെ ആന്‍റണി. കോണ്‍ഗ്രസില്‍ ഒരുതരത്തിലുള്ള പൊട്ടിത്തെറിയും പ്രതീക്ഷിക്കേണ്ടെന്ന് ആന്‍റണി പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസില്‍ സങ്കീര്‍ണമായ പ്രശ്നങ്ങളൊന്നുമില്ല. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിന് കഴിവുള്ള പരിചയ സമ്പന്നരായ നേതാക്കള്‍ കോണ്‍ഗ്രസിലുണ്ട്. ഉള്ള പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മദ്യനയം സംബന്ധിച്ച തീരുമാനം കൈക്കൊണ്ടതിന്‍െറ ക്രെഡിറ്റ് യു.ഡി.എഫിനും ജനങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നും ആന്‍റണി കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.