You are Here : Home / News Plus

മുഖ്യമന്ത്രിക്ക് ദോഷമുണ്ടാക്കുന്ന ഒന്നും പറഞ്ഞിട്ടില്ല- സുധീരന്‍

Text Size  

Story Dated: Sunday, August 24, 2014 04:47 hrs UTC

തിരുവനന്തപുരം: ബാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്കോ മറ്റ് നേതാക്കള്‍ക്കോ വ്യക്തിപരമായി ദോഷമുണ്ടാക്കുന്ന ഒന്നും പറഞ്ഞിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. മദ്യനയം സംബന്ധിച്ച് എ.ജി കോടതിയില്‍ കൃത്യമായി ബോധിപ്പിക്കാത്തതിനെയാണ് സെക്രട്ടേറിയേറ്റിന് മുന്നിലെ യോഗത്തില്‍ വിമര്‍ശിച്ചത്. സര്‍ക്കാറിനെ വിമര്‍ശിക്കാനല്ല ഈ യോഗത്തിലേക്ക് പോയത്. മദ്യം നിരോധിച്ചാല്‍ കുറ്റകൃത്യങ്ങള്‍ കൂടും എന്ന ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജുവിന്‍െറ വാദം അംഗീകരിക്കാനാവില്ലെന്നും സുധീരന്‍ വ്യക്തമാക്കി.
ബാര്‍ വിഷയത്തില്‍ സുധീരന്‍ മുഖ്യമന്ത്രിയെ മദ്യലോബിയുടെ ആളാക്കി ചിത്രീകരിച്ചു എന്ന് ചില നേതാക്കള്‍ ആരോപിച്ചിരുന്നു. സര്‍ക്കാറിനെതിരെയുള്ള പരാമര്‍ശങ്ങള്‍ സുധീരന്‍ ഒഴിവാക്കേണ്ടിയിരുന്നെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ശനിയാഴ്ച പറഞ്ഞിരുന്നു. താന്‍ കെ.പി.സി.സി പ്രസിഡന്‍റായപ്പോള്‍ സര്‍ക്കാറിന്‍െറ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടിരുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. വിഷയത്തില്‍ സുധീരന്‍ സര്‍ക്കാറിനെ വെട്ടിലാക്കി എന്ന് കാണിച്ച് ഐ ഗ്രൂപ്പ് സോണിയാഗാന്ധിക്ക് പരാതി നല്‍കാനിരിക്കുകയാണ്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.