You are Here : Home / News Plus

ഗവര്‍ണര്‍മാരെ നീക്കല്‍ ; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

Text Size  

Story Dated: Friday, August 22, 2014 04:06 hrs UTC

 യു.പി.എ.സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരെ നീക്കാനുള്ള നരേന്ദ്രമോദി സര്‍ക്കാറിന്‍റെ തീരുമാനം  ചോദ്യം ചെയ്ത് ഉത്തരാഖണ്ഡ് ഗവര്‍ണര്‍ അസീസ് ഖുറേശി സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ഖുറേശിയോട് രാജിവെക്കാന്‍ ആവശ്യപ്പെട്ട ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമിയോടും ചീഫ് ജസ്റ്റിസ് ആര്‍.എം.ലോധ അധ്യക്ഷനായ ബെഞ്ച് വിശദീകരണം തേടിയിട്ടുണ്ട്. ആറാഴ്ചയ്കുള്ളില്‍ മറുപടി ആവശ്യപ്പെട്ട കോടതി ഹര്‍ജി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. ഭരണഘടനയില്‍ ഗവര്‍ണര്‍മാരുടെ കാലാവധിയുമായി ബന്ധപ്പെട്ട 156-ാം അനുച്ഛേദം ഉള്‍പ്പെട്ടതിനാലാണ് ഹര്‍ജി ഭരണഘടനാ ബെഞ്ചിന് നല്‍കിയത്. നോട്ടീസയച്ച നടപടിയെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. ഗവര്‍ണര്‍മാരെ മാറ്റുന്നതിനെതിരെ ഖുറേശിയാണ് ആദ്യമായി സുപ്രീം കോടതിയിലെത്തുന്നത്. പുതുച്ചേരി, മിസോറം ഗവര്‍ണര്‍മാരെ സര്‍ക്കാര്‍ നീക്കിയിരുന്നു. നാലു പേര്‍ രാജിവെച്ചു. ഗവര്‍ണര്‍മാര്‍ രാഷ്ട്രപതിയുടെ ഇഷ്ടപ്രകാരമാണ് തുടരുന്നത്. രാഷ്ട്രപതിയുടെ താത്പര്യം ആരെങ്കിലും ഗവര്‍ണറെ അറിയിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.