You are Here : Home / News Plus

ഇന്ദിരാ ഘാതകരെ മഹത്വവത്കരിക്കുന്ന ചിത്രത്തിന്‍റെ റിലീസ് തടഞ്ഞു

Text Size  

Story Dated: Thursday, August 21, 2014 05:24 hrs UTC

ന്യൂഡല്‍ഹി: ഇന്ദിരഗാന്ധിയുടെ ഘാതകരെ മഹത്വവത്കരിക്കുന്ന പഞ്ചാബി ചിത്രത്തിന്‍റെ റിലീസ് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം തടഞ്ഞു. നാളെ ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് മന്ത്രാലയത്തിന്‍റെ നടപടി. നേരത്തെ വാര്‍ത്താ വിതരണ മന്ത്രാലയം ചിത്രത്തിന്‍്റെ റിലീസിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ചിത്രം റിലീസ് ചെയ്യാന്‍ അനുമതി നല്‍കിയ കാര്യം പുന:പരിശോധിക്കണമെന്ന് വ്യാഴാഴ്ച ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ചിത്രം റിലീസ് ചെയ്താല്‍ ഹിന്ദു-സിഖ് വിഭാഗങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തെ ബി.ജെ.പിയും കോണ്‍ഗ്രസും ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ രംഗത്തുവന്നിരുന്നു.
കൗം ദി ഹീരെ എന്ന പേരിലുള്ള ചിത്രത്തില്‍ ഇന്ദിര ഗാന്ധി ഘാതകരായ കെഹര്‍ സിങ്, ബിയാന്ത് സിങ്, സത്വന്ത് സിങ് എന്നിവരെ രക്തസാക്ഷികളായാണ് ചിത്രീകരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.