You are Here : Home / News Plus

സൈന നേഹ്‌വാളിന് പത്മഭൂഷണ്‍ പുരസ്‌കാരത്തിനു ശിപാര്‍ശ

Text Size  

Story Dated: Sunday, August 17, 2014 12:00 hrs UTC

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നേഹ്‌വാളിന് പത്മഭൂഷണ്‍ പുരസ്‌കാരത്തിനു ശിപാര്‍ശ. ഇന്ത്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷനാണ് സൈനയെ അവാര്‍ഡിന് ശിപാര്‍ശ ചെയ്തത്. സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന് അയച്ച ശിപാര്‍ശ പിന്നീട് ആഭ്യന്തരമന്ത്രാലയത്തിനു കൈമാറും. അസോസിയേഷന്‍ അധികൃതര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 
ഒളിംപിക് മെഡല്‍ ജേതാവു കൂടിയായ സൈനയ്ക്ക് 2009-ല്‍ അര്‍ജുന അവാര്‍ഡും 2010-ല്‍ പത്മശ്രീ, ഖേല്‍രത്‌ന അവാര്‍ഡുകളും ലഭിച്ചിരുന്നു. ബാഡ്മിന്റണ്‍ പ്രീമിയര്‍, സൂപ്പര്‍ സീരീസ്, ഗ്രാന്‍ഡ്പ്രീ കിരീടങ്ങള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് സൈന. 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.