You are Here : Home / News Plus

നവാസ് ശരീഫിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പാക് കോടതി

Text Size  

Story Dated: Saturday, August 16, 2014 05:05 hrs UTC

ലാഹോര്‍: പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാന്‍ പാക് കോടതി ഉത്തരവിട്ടു. അദ്ദേഹത്തിന്‍െറ സഹോദരനും പഞ്ചാബ് മുഖ്യമന്ത്രിയുമായ ശഹബാസിനെതിരെയും മറ്റു 19 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
മതപുരോഹിതന്‍ തഹിരുല്‍ ഖാദ്രിയുടെ ആസ്ഥാന മന്ദിരത്തിനടുത്ത് നടന്ന അക്രമ സംഭവങ്ങളില്‍ 14 പേര്‍ കൊല്ലപ്പെട്ട കേസിലാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. ലാഹോര്‍ സെഷന്‍സ് കോടതിയാണ് നവാസിനും മറ്റു 19 പേര്‍ക്കുമെതിരെ കേസെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടത്. പാകിസ്താന്‍ അവാമി തെഹ്രീക് (പി.എ.ടി ) നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ്.
ജൂണ്‍ 17 ന് പ്രതിഷേധ പ്രകടനം നടത്തിയ തഹിരുല്‍ ഖാദ്രി അനുയായികളായ 14 പി.എ.ടി പ്രവര്‍ത്തകരെ പൊലീസ് വെടിവെച്ചു കൊല്ലുകയായിരുന്നു. സംഭവത്തില്‍ 100 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ രണ്ടു പേര്‍ സ്ത്രീകളായിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.