മൂന്നാര്‍ വിഷയത്തില്‍ കോടതിവിധിക്കെതിരായി സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. ഇക്കാര്യത്തില്‍ സര്‍ക്കാരിനു നിയമോപദേശം ലഭിച്ചു. അപ്പീല്‍ നല്കുന്ന കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് റവന്യു മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു.
വിഎസ് സര്‍ക്കാരിന്റെ കാലത്തെ മൂന്നാര്‍ ദൗത്യസംഘത്തിന്റെ നടപടി നിയമവിരുദ്ധമാണെന്നാണ് ഹൈക്കോടതി കഴിഞ്ഞ മാസം നിരീക്ഷിച്ചത്. ദൗത്യസംഘം ഏറ്റെടുത്ത ഭൂമി റിസോര്‍ട്ടുകള്‍ക്കു തിരികെ നല്‍കണമെന്നും ഇടിച്ചുനിരത്തല്‍ നടത്തിയ ക്ലൗഡ് നയന്‍ റിസോര്‍ട്ടിന് സര്‍ക്കാര്‍ പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഹൈക്കോടതി ഡിവിഷന് ബഞ്ച് ഉത്തരവിട്ടിരുന്നു.
Comments