You are Here : Home / News Plus

ആള്‍ ദൈവത്തിനു സുരക്ഷയൊരുക്കിയതിന്റെ ചെലവ് നല്‍കണമെന്ന് കേരളം

Text Size  

Story Dated: Saturday, August 16, 2014 12:09 hrs UTC

 റിയല്‍ എസ്‌റ്റേറ്റ്‌ ഇടപാടുകള്‍ക്കായി കേരളത്തിലെത്തിയ സച്ചാ സൗദാ പ്രസ്ഥാനത്തിന്റെ ഇപ്പോഴത്തെ തലവന്‍ സ്വാമി ഗുര്‍മിത്‌ റാം റഹീം സിംഗിന്‌ സുരക്ഷയൊരുക്കിയതിന്റെ ചെലവ്‌ നല്‍കണമെന്ന്‌ ഹരിയാന സര്‍ക്കാരിനോട്‌ കേരളം. ഇക്കാര്യം ആവശ്യപ്പെട്ട്‌ ആഭ്യന്തര സെക്രട്ടറി കത്തെഴുതി. അടിക്കടി കേരളത്തിലെ സുഖവാസ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന ആത്മീയ നേതാവിന്‌ സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍ സുരക്ഷ ഒരുക്കാന്‍ കഴിയില്ലെന്നാണ്‌ കേരളത്തിന്റെ നിലപാട്‌. വയനാട്‌ സന്ദര്‍ശനത്തിനു ചെലവായ രണേ്‌ടകാല്‍ ലക്ഷം രൂപ ഹരിയാന സര്‍ക്കാര്‍ നല്‍കണമെന്നാണ്‌ കത്തില്‍ ആവസ്യപ്പെട്ടത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.