ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ മിന്നും ജയത്തിന് കാരണം കോണ്‍ഗ്രസ് വിരുദ്ധ തരംഗമാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി. നരേന്ദ്രമോദി നടത്തിയ ശക്തമായ പ്രചാരണത്തേക്കാളും ബി.ജെ.പിക്ക് വിജയമൊരുക്കിയത് കോണ്‍ഗ്രസിന്‍െറ വീഴ്ചകളായിരുന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തന്‍െറ വസതിക്കു മുമ്പില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1952 മുതലുള്ള ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കാണാന്‍ തുടങ്ങിയയാളാണ് താന്‍. ഇപ്പോള്‍ 2014ലെ തെരഞ്ഞെടുപ്പും പൂര്‍ത്തിയായിരിക്കുന്നു. തന്നെയും പാര്‍ട്ടി പ്രവര്‍ത്തകരേയും സംബന്ധിച്ച് മുമ്പെങ്ങുമില്ലാത്ത വിജയം കരസ്ഥമാക്കാനായ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. ഇത് നേടിയെടുക്കുന്നതില്‍ തന്‍െറ പാര്‍ട്ടിയും പാര്‍ട്ടി പ്രവര്‍ത്തകരും കഠിനധ്വാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ വിജയത്തിന്‍െറ പ്രധാന കാരണം കോണ്‍ഗ്രസ്സാണെന്നും കഴിഞ്ഞ പത്തു വര്‍ഷത്തെ മോശം ഭരണവും അഴിമതിയുമാണ് ബി.ജെ.പി ഇത്ര വലിയ നേട്ടം കൈവരിക്കാന്‍ കാരണമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments