You are Here : Home / News Plus

സ്വാതന്ത്ര്യദിനത്തില്‍ മുഖ്യമന്ത്രിയുടെ അഞ്ച് പദ്ധതികള്‍

Text Size  

Story Dated: Friday, August 15, 2014 11:53 hrs UTC

1) സര്‍ക്കാര്‍ ആശുപത്രികളില്‍ കാന്‍സറിനുള്ള ചികിത്സ സൗജന്യമാക്കുന്നതും കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കുന്നതുമാണ്. എല്ലാ ജില്ലാ ആശുപത്രികളിലും കാന്‍സര്‍ ചികിത്സക്ക് പ്രത്യേക വിഭാഗം രൂപീകരിക്കും. സംസ്ഥാന കാന്‍സര്‍ സുരക്ഷാദൗത്യം- സുകൃതം എന്ന പേരില്‍ ഇതു നടപ്പാക്കുന്നതാണ്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഇതിന് ആവശ്യമായ ഫണ്ട് സമാഹരിക്കും.
പൊതുജനങ്ങളില്‍ കാന്‍സറിനെക്കുറിച്ച് അവബോധം സൃഷ്ടിക്കല്‍, ഫീല്‍ഡ് പ്രവര്‍ത്തനങ്ങളിലൂടെ കാന്‍സറിനെ നേരത്തേ കണ്ടെത്തുന്നതിനുള്ള സംവിധാനം വികസിപ്പിച്ച് നടപ്പാക്കുക എന്നിവയും പദ്ധതിയുടെ ഭാഗമാണ്. മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ ചെറിയ തുക സ്വമേധയാ നല്‍കുന്ന സംവിധാനം ഏര്‍പ്പെടുത്തുക, കോര്‍പറേറ്റ് സ്ഥാപനങ്ങളുടെയും സമ്പരായ വ്യക്തികളുടെയും പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും കമ്പനികളുടെയും സംഭാവനകള്‍ സ്വീകരിക്കുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ഇതിനുള്ള തുക കണ്ടെ ത്തും.
കാന്‍സര്‍ രോഗികള്‍ കൂടുതലുള്ള സംസ്ഥാനമാണ് കേരളം. നിലവില്‍ രണ്ടര ലക്ഷം കാന്‍സര്‍ രോഗികള്‍ കേരളത്തിലുണ്ട്. ഓരോ വര്‍ഷവും 55,000 പേര്‍ക്ക് കാന്‍സര്‍ ബാധിക്കുന്നു. എന്നാല്‍ തിരുവനന്തപുരത്തും തലശേരിയിലും ഓരോ കാന്‍സര്‍ സെന്ററുകള്‍ മാത്രമേ ഇപ്പോള്‍ കേരളത്തിലുള്ളൂ. ചികിത്സ ആവശ്യമായ 2000ത്തിനും 2500നും ഇടയില്‍ കാന്‍സര്‍ രോഗികള്‍ ഓരോ ജില്ലയിലുമുണ്ട്.
2) നിലവിലുള്ള പദ്ധതികള്‍ക്കു പുറമെ പാവപ്പെട്ടവര്‍ക്ക് അടുത്ത രണ്ടുവര്‍ഷം കൊണ്ട് 25,000 വീട് നിര്‍മിച്ചു നല്‍കുന്നതാണ്. വന്‍കിട സ്ഥാപനങ്ങളുടെ സാമൂഹിക ഉത്തരവാദിത്വ ഫണ്ടും (ഇടഞ) സംസ്ഥാന സര്‍ക്കാരിന്റെ സബ്‌സിഡിയും വിനിയോഗിച്ചാണ് വീടുകള്‍ നിര്‍മിക്കുന്നത്. ഒരു വീടിന് മൂന്നു ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
ഇതിന് മൊത്തം 750 കോടി രൂപ വേണ്ടിവരും. 250 കോടി രൂപ സര്‍ക്കാര്‍ വിഹിതവും ബാക്കി കോര്‍പറേറ്റ് സാമൂഹിക ഉത്തരവാദിത്വ ഫണ്ടിലൂടെയും ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള സംഭാവനകള്‍ സ്വീകരിച്ചും കണ്ടെ ത്താനാണ് ഉദ്ദേശിക്കുത്. വന്‍കിട കോര്‍പറേറ്റുകള്‍ അവയുടെ ലാഭത്തിന്റെ രണ്ടു ശതമാനം സാമൂഹിക ഉത്തരവാദിത്വത്തിലുള്ള ലക്ഷ്യങ്ങള്‍ക്കായി ചെലവഴിക്കേണ്ടതുണ്ട്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട വ്യവസായങ്ങള്‍, ബാങ്കുകള്‍, ഐ.ടി കമ്പനികള്‍, ഓയില്‍ കമ്പനികള്‍ തുടങ്ങിയവര്‍ ഇതിനോട് സഹകരിക്കാന്‍ രംഗത്തുവന്നിട്ടുണ്ട്. 
3) സംസ്ഥാനത്തെ കോളജുകളിലും സര്‍വകലാശാലകളിലുമുള്ള കാഴ്ചവൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായത്തിന് ലാപ് ടോപ്പുകള്‍, മൊബൈല്‍ ആപ്ലിക്കേഷനുകള്‍ എിവ ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകള്‍ സൗജന്യമായി നല്‍കുന്നതാണ്. കാഴ്ചവൈകല്യമുള്ള എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന രീതിയില്‍ ഇന്റര്‍ ആക്ടീവ് വെബ് പോര്‍ട്ടലുകള്‍ തുടങ്ങുതാണ്. സര്‍ക്കാര്‍ വെബ് പോര്‍ട്ടലുകള്‍ ഇവര്‍ക്ക് ഉപയോഗിക്കാവു രീതിയില്‍ പരിഷ്‌കരിക്കും. കാഴ്ചവൈകല്യമുള്ളവര്‍ക്കവേണ്ടിയുള്ള അസിസ്റ്റീവ് സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ പ്രോത്സാഹനം നല്‍കും.
സംസ്ഥാനത്തെ എല്ലാ കോളേജുകളിലെയും യൂണിവേഴ്‌സിറ്റികളിലെയും കാഴ്ച വൈകല്യമുള്ള വിദ്യാര്‍ഥികളെ വിദ്യാഭ്യാസത്തിനും ജോലിക്കും ഗവേഷണത്തിനും ശാക്തീകരിക്കാനായി ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇവ നടപ്പാക്കി വളരെ ചെറുപ്പത്തിലെ ഇവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും ചെയ്യുകയാണ് ലക്ഷ്യം.
ശാസ്ത്ര സാങ്കേതിക വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവ വഴിയാണ് പദ്ധതി നടപ്പാക്കുക. അഞ്ചു കോളേജുകള്‍, 50 ഹൈസ്‌കൂളുകള്‍, 25 ഹയര്‍ സെക്കന്‍ഡറി സ്‌കുളുകള്‍, 50 അക്ഷയ കേന്ദ്രങ്ങള്‍ എന്നിവക്ക് ആധുനിക സാങ്കേതികവിദ്യകള്‍ ലഭ്യമാക്കി, കാഴ്ച വൈകല്യമുള്ള സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കും. 
4) അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ പേരെയും ഇ-സാക്ഷരരാക്കു ബൃഹദ് പദ്ധതിക്ക് ഉടനേ തുടക്കംകുറിക്കും. ഒരു ദശകംമുമ്പ് തുടക്കമിട്ട അന്തര്‍ദേശീയ അംഗീകാരം ലഭിച്ച അക്ഷയ പദ്ധതിയിലൂടെയാണ് ഇതു നടപ്പാക്കുത്. സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് കാര്യക്ഷമതയോടെ അതിവേഗം ലഭിക്കുന്നതിന് ഇതു വഴിയൊരുക്കും.
5) ഗുണമേന്മയും വിലക്കുറവുമുള്ള ഭക്ഷണം ജനങ്ങള്‍ക്കു നല്‍കുന്ന പരിപാടിയുടെ ഭാഗമായി ഒന്നാംഘട്ടത്തില്‍ തിരുവനന്തപുരം നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ കറിയും കുറഞ്ഞ നിരക്കില്‍ ഉച്ചഭക്ഷണം നല്‍കുന്നതാണ്. പിന്നീടിത് മറ്റു പ്രധാനപ്പെട്ട പട്ടണങ്ങളിലേക്കും വ്യാപിപ്പിക്കും
അഞ്ചു ചപ്പാത്തിയും വെജിറ്റബ്ള്‍ കറിയും 20 രൂപ, മുട്ടക്കറിയാണെങ്കില്‍ 22 രൂപ, ചിക്കന്‍ കറിയാണെങ്കില്‍ 30 രൂപ എന്നിങ്ങനെയാണ് ഭക്ഷണ പാക്കെറ്റിന് വില. ഭക്ഷണ സാധനങ്ങള്‍ ജയിലില്‍ നിര്‍മിക്കുന്നതിനായുള്ള അടിസ്ഥാന സൗകര്യം ഒരുക്കും. ചപ്പാത്തി നിര്‍മാണത്തില്‍ കാര്യക്ഷമമായി പങ്കെടുക്കു ജയില്‍ വകുപ്പ് ഉദേ്യാഗസ്ഥര്‍ക്ക് ഇന്‍സന്റീവ് നല്‍കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.