തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ തയ്യാറെന്ന് ഡോ. എം. അബ്ദുസലാം. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടിയെയും പി.കെ അബ്ദുറബ്ബിനെയും രാജിസന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍, അവര്‍ മറുപടിയൊന്നും പറഞ്ഞില്ലെന്നും വി.സി പറഞ്ഞു.
സിന്ഡിക്കറ്റുമായുളള യുദ്ധം തന്നെ വി.സിയാക്കിയ മുസ് ലിം ലീഗിനെയും പ്രതിസന്ധിയിലാക്കും. ലീഗിന് വിഷമമുണ്ടാകാതിരിക്കാനാണ് രാജിസന്നദ്ധത അറിയിച്ചത്. രാജിവെച്ച് മാറുകയാണെങ്കില്‍ പകരമായി പദവികളൊന്നും ആവശ്യപ്പെടില്ല. വി.സിയായി മൂന്നു വര്‍ഷം പൂര്ത്തിയാക്കിയപ്പോഴുളള സമ്പാദ്യം കുറെ കേസുകളാണെന്നും അബ്ദുസലാം വാര്‍ത്താലേഖകരോട് പറഞ്ഞു.
Comments