You are Here : Home / News Plus

ദാരിദ്രനിര്‍മാര്‍ജനത്തിനും വികസനത്തിനും ഊന്നല്‍ ; പ്രധാനമന്ത്രി

Text Size  

Story Dated: Friday, August 15, 2014 03:37 hrs UTC

ദാരിദ്രനിര്‍മാര്‍ജനത്തിനൊപ്പം രാജ്യത്തെ വികസനപ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കാനാണ് തന്റെ  ശ്രമമെന്ന് പ്രധാനമന്ത്രി.  ഇന്ത്യയുടെ അറുപത്തിയെട്ടാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിനായി ഇടുങ്ങിയ ചിന്താഗതിയും വര്‍ഗീയതയും വെടിഞ്ഞ് എല്ലാ ഭാരതീയരും ഒന്നിച്ചുപ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. രാഷ്ട്ര പുനര്‍നിര്‍മാണമാണ് തന്റെ ലക്ഷ്യം. തമ്മില്‍ത്തല്ലിയും കൊന്നും നിങ്ങളെന്ത് നേടി? ഭാരതമാതായ്ക്ക് ആഴത്തിലുള്ള മുറിവ് മാത്രമേ അതിലൂടെ നല്‍കിയുള്ളൂ. അത് നിര്‍ത്തണം. വികസനത്തിനായി ഒരുമിക്കണം. ഇന്ത്യയിലെ മാനവവിഭവശേഷിയെ നമ്മള്‍ ഫലപ്രദമായി ഉപയോഗിക്കണം. അതിലൂടെ ലോകരാഷ്ട്രങ്ങളുടെ നെറുകയിലെത്തണം. ദരിദ്രനായി ജനിച്ച് തനിക്ക് പ്രധാനമന്ത്രിയാകാന്‍ കഴിഞ്ഞെങ്കില്‍ പത്തുവര്‍ഷം കൊണ്ട് ഇന്ത്യയെ ലോകശക്തികളില്‍ ഒന്നാമതെത്തിക്കാന്‍ സാധിക്കും. അതിനായി ആദ്യം ചെയ്യേണ്ടത് ദരിദ്രരുടെ പുരോഗതി ലക്ഷ്യംവെച്ച് കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ്. അവരുടെ ജീവിത നിലവാരം ഉയര്‍ത്തണം. അതിലൂടെ മാത്രമേ ഇന്ത്യയുടെ സമഗ്രവികസനം സാധ്യമാകുകയുള്ളൂ. രാജാവല്ല മറിച്ച് രാജ്യസേവകനാണ് താനെന്നും അദ്ദേഹം പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.