You are Here : Home / News Plus

സുപ്രീംകോടതിയില്‍ പുതിയ നാല് ജഡ്ജിമാര്‍ കൂടി ചുമതലയേറ്റു

Text Size  

Story Dated: Wednesday, August 13, 2014 07:23 hrs UTC

സുപ്രീംകോടതിയില്‍ പുതിയ നാല് ജഡ്ജിമാര്‍ കൂടി ചുമതലയേറ്റു. ജസ്റ്റിസ് അഭയ് മനോഹര്‍ സപ്രേ, ജസ്റ്റിസ് ആര്‍. ഭാനുമതി, ജസ്റ്റിസ് പ്രഫുല്ല ചന്ദ്ര പന്ത്, മുതിര്‍ന്ന അഭിഭാഷകന്‍ ഉദയ് ഉമേഷ് ലളിത് എന്നിവരാണ് ചുമതലയേറ്റത്. ഇതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 30 ആയി.
ജസ്റ്റിസ് അഭയ് മനോഹര്‍ സപ്രേ ഗുവഹാത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസും ജസ്റ്റിസ് ആര്‍. ഭാനുമതി ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും ജസ്റ്റിസ് പ്രഫുല്ല ചന്ദ്ര പന്ത് മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസും ആയിരുന്നു. സുപ്രീകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്ന ഉദയ് ഉമേഷ് ലളിതിനെ നേരിട്ടാണ് ചീഫ് ജസ്റ്റിസായി നിയമിച്ചത്. നേരത്തെ അദ്ദേഹം 2-ജി അഴിമതി അന്വേഷിച്ചിരുന്ന സിബിഐ സ്‌പെഷല്‍ കോടതിയിലെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു.  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.