You are Here : Home / News Plus

വനിത സംവരണബില്‍ പാസാക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്ന് സോണിയ

Text Size  

Story Dated: Tuesday, August 12, 2014 05:19 hrs UTC

തിരുവനന്തപുരം: കുടുംബശ്രീയുടെ 16ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി. പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന പൊതുസമ്മേളനം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ദേശീയ-സംസ്ഥാന തലത്തിലെ വനിതാ പ്രവര്‍ത്തകരും വിവിധ സംസ്ഥാനങ്ങളിലെ ദാരിദ്യ നിര്‍മാര്‍ജന രംഗത്തെ സാമൂഹിക പ്രവര്‍ത്തകരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
വനിത സംവരണബില്‍ പാസാക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്ന് സോണിയ ഗാന്ധി പറഞ്ഞു. ബില്‍ യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും. പ്രശ്നങ്ങള്‍ സ്വയം പരിഹരിക്കാനുള്ള ഉത്തമ മാതൃകയാണ് കുടുംബശ്രീയെന്നും സോണിയ ചൂണ്ടിക്കാട്ടി. ഉദ്ഘാടനത്തിന് ശേഷം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ട്രാന്‍സ്ഫര്‍മേറ്റീവ് ജെന്‍റര്‍ പൊളിറ്റിക്സില്‍ സെമിനാര്‍ നടന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.