You are Here : Home / News Plus

സുനില്‍ ഗവാസ്‌കര്‍ കാറപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു

Text Size  

Story Dated: Tuesday, August 12, 2014 07:37 hrs UTC

ഇന്ത്യന്‍ മുന്‍ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കര്‍ കാറപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഗവാസ്‌കറും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി ഇടിച്ചാണ് അപകടമുണ്ടായത്. കാര്‍ ഭാഗികമായി തകര്‍ന്നെങ്കിലും എല്ലാവരും രക്ഷപ്പെട്ടു.
കമന്റേറ്ററായ മാര്‍ക്ക് നിക്കോളാസും, സുഹൃത്ത് ചന്ദ്രേസ് പട്ടേലുമാണ് ഗവാസ്‌കറിന് ഒപ്പമുണ്ടായിരുന്നത്. മാഞ്ചസ്റ്ററില്‍ നിന്ന് ലണ്ടനിലേക്കുള്ള യാത്രമധ്യേയാണ് അപകടമുണ്ടായത്. മോശംകാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.