You are Here : Home / News Plus

മെട്രോ കോച്ച് ടെണ്ടര്‍ ഫ്രഞ്ച് കമ്പനിക്ക് ലഭിച്ചേക്കും

Text Size  

Story Dated: Monday, August 11, 2014 05:05 hrs UTC

ന്യൂഡല്‍ഹി: കൊച്ചി മെട്രോ റെയില്‍ കോച്ചുകള്‍ക്കുള്ള സാമ്പത്തിക ടെണ്ടര്‍ ഫ്രഞ്ച് കമ്പനി അല്‍സ്റ്റോമിന് ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹി ഡി.എം.ആര്‍.സി ഓഫീസില്‍വെച്ചാണ് കോച്ചുകള്‍ ലഭ്യമാക്കുന്നതിനുള്ള സാമ്പത്തിക ടെണ്ടര്‍ തുറന്നു പരിശോധിച്ചത്. ഒരു കോച്ചിന് അല്‍സ്റ്റോം 8.43 കോടി രൂപയും ഹ്യൂണ്ടായ് റോതം 10.75 കോടി രൂപയുമാണ് രേഖപ്പെടുത്തിയത്. ഒരാഴ്ചക്കകം ടെണ്ടറുടെ കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിക്കുമെന്ന് ഡി.എം.ആര്‍.സി അറിയിച്ചു.
ആദ്യ ടെണ്ടറില്‍ നാല് കമ്പനികള്‍ ഉണ്ടായിരുന്നെങ്കിലും ഹ്യൂണ്ടായ് ഒഴിച്ച് ബാക്കിയുള്ളവര്‍ ടെണ്ടര്‍ നിബന്ധനകള്‍ ചൂണ്ടിക്കാട്ടി പിന്മാറിയിരുന്നു. നിയമപ്രശ്നങ്ങള്‍ക്ക് വഴിവെക്കുമെന്ന പശ്ചാത്തലത്തില്‍ ആദ്യ ടെണ്ടര്‍ റദ്ദ് ചെയ്ത് രണ്ടാമതും ടെണ്ടര്‍ വിളിക്കാന്‍ കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ (കെഎംആര്‍എല്‍) തീരുമാനിച്ചത്.
25 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെട്രോ റെയിലിന് 75 കോച്ചുകളാണ് വേണ്ടത്. 136 പേര്‍ക്ക് ഇരിക്കാവുന്ന മൂന്ന് കോച്ചുകളാണ് ഒരു മെട്രോ റെയിലില്‍ ഘടിപ്പിക്കുന്നത്. കോച്ച് നിര്‍മാണത്തിനായി 750 കോടി രൂപ ചെലവുവരും. മെട്രോ പദ്ധതിയുടെ ആദ്യ ഘട്ടത്തിന് 5,537 കോടി മൊത്തം ചെലവാകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.