You are Here : Home / News Plus

പേമെന്റ് സീറ്റ്: ആരോപണം ശരിയെന്ന് തെളിഞ്ഞുവെന്ന് ചെന്നിത്തല

Text Size  

Story Dated: Monday, August 11, 2014 07:39 hrs UTC

ഇടതുമുന്നണിയില്‍ പേമെന്റ് സീറ്റുണ്ടെന്ന ആരോപണം ശരിയെന്ന് തെളിഞ്ഞുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സി പി ഐയില്‍ നടന്ന സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് ജനം പ്രതീക്ഷിക്കുന്നതല്ല ഇത്തരം നടപടികളെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കെ എം മാണി എന്‍ ഡി എ മുന്നണിയുടെ ഭാഗമാകുമെന്നത് ബി ജെ പിയുടെ സ്വപ്‌നം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ബി ജെ പി നിരവധി സ്വപ്‌നങ്ങള്‍ കാണാറുണ്ട്. കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയുമെന്നത് അവരുടെ മറ്റൊരു സ്വപ്‌നമാണ്. കേരളത്തില്‍ ബി ജെ പിയ്ക്ക് യാതൊരു പ്രസക്തിയുമില്ലെന്ന് അദ്ദേഹം പറഞ്ഞു.ഇന്റര്‍നെറ്റ് അടക്കമുള്ള സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തി പെണ്‍വാണിഭ സംഘങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വിവരം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അവയ്‌ക്കെതിരെ ശക്തമായ നടപടി ഉണ്ടാവുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.