You are Here : Home / News Plus

പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു

Text Size  

Story Dated: Saturday, August 09, 2014 06:12 hrs UTC

ജമ്മു-കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു. ആക്രമണത്തിനെതിരെ ഇന്ത്യന്‍ സേനയും തിരിച്ചടിച്ചു. പൂഞ്ചിലെ ഭീംബര്‍ ഗലി സബ്സെക്ടറില്‍ പ്രകോപനമില്ലാതെ പാകിസ്താന്‍ വെടിവെക്കുകയായിരുന്നു എന്ന് ലഫ്റ്റനന്‍റ് കേണല്‍ മനീഷ് മേത്ത പറഞ്ഞു.വെടിവെപ്പില്‍ ജീവഹാനിയോ വസ്തുക്കള്‍ക്ക് നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നും മേത്ത അറിയിച്ചു. പാകിസ്താന്‍ തടവിലാക്കിവെച്ച ബി.എസ്.എഫ് ജവാനെ കഴിഞ്ഞദിവസം ഇന്ത്യക്ക് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ ലംഘനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.