You are Here : Home / News Plus

പാര്‍ലമെന്‍റിനോട് അനാദരവില്ലെന്ന് സച്ചിന്‍

Text Size  

Story Dated: Friday, August 08, 2014 05:18 hrs UTC

മുംബൈ: പാര്‍ലമെന്‍റിനോട് അനാദരവുള്ളതുകൊണ്ടല്ല സഭയില്‍ ഹാജരാകാത്തതെന്ന് ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. സഹോദരന്‍െറ ശസ്ത്രക്രിയ ആയതിനാലാണ് രാജ്യസഭയില്‍ ഹാജരാകാന്‍ കഴിയാത്തത്. താന്‍ പാര്‍ലമെന്‍റില്‍ ഹാജരാകാത്തത് അമിതമായി ചര്‍ച്ച ചെയ്യപ്പെടുന്നുവെന്നും സച്ചിന്‍ പറഞ്ഞു.
സച്ചിനും സിനിമാതാരം രേഖയും തുടര്‍ച്ചയായി പാര്‍ലമെന്‍റില്‍ ഹാജരാകാത്തത് സഭയില്‍ ഇന്നും ബഹളത്തിന് കാരണമായി. ഇവരുടെ സീറ്റുകള്‍ തുടര്‍ച്ചയായി ഒഴിഞ്ഞുകിടക്കുകയാണെന്നും ഇരുവര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും സി.പി.എം അംഗം പി.രാജീവ് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് താരത്തിന്‍െറ പ്രതികരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.