You are Here : Home / News Plus

പൂട്ടിക്കിടക്കുന്ന ബാറുകള്‍ തുറക്കില്ലെന്ന് സുധീരന്‍

Text Size  

Story Dated: Wednesday, August 06, 2014 07:35 hrs UTC

സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന 418 ബാറുകളും തുറക്കേണ്ടതില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. കെ.പി.സി.സി ജനറല്‍ ബോഡിയുടെ തീരുമാനം മാറ്റേണ്ട സാഹചര്യമില്ല. തുറന്നിരിക്കുന്ന മോശം ബാറുകള്‍ പൂട്ടണമെന്നും അദ്ദേഹം പറഞ്ഞു.ഗ്രൂപ്പുയോഗങ്ങള്‍ വേണ്ടെന്ന നിലപാടിന് താഴേ തട്ടില്‍ നിന്ന് നല്ല സ്വീകാര്യതയാണ് ലഭിച്ചത്. നല്ല ലക്ഷ്യത്തോടെയുള്ള കെ.പി.സി.സി നിര്‍ദേശത്തിന് എല്ലാ ഭാഗത്ത് നിന്നും പിന്തുണ വേണം. പുന:സംഘടന തന്‍െറ വ്യക്തിപരമായ തീരുമാനമല്ലെന്നും സുധീരന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.