You are Here : Home / News Plus

കേരളത്തില്‍ കാലവര്‍ഷം കനത്തു

Text Size  

Story Dated: Friday, August 01, 2014 03:38 hrs UTC

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ശക്തമായി. രണ്ടു ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 45കിലോമീറ്റര്‍ വരെ കാറ്റിനും സാധ്യതയുണ്ട്.
മഴ കനത്തതോടെ ദുരന്ത നിവാരണ സേനാ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തീരദേശവാസികളും മല്‍സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി.
കേരളത്തില്‍ തെക്കന്‍,വടക്ക്,മധ്യ കേരളത്തില്‍ ഒരുപോലെ മഴ ശക്തമായിരിക്കുകയാണ്. ഈ വര്‍ഷത്തെ മണ്‍സൂണ്‍ ആരംഭിച്ചതിനുശേഷം കേരളത്തില്‍ ആദ്യമായാണ് ഇത്ര ശക്തിയായ മഴ ലഭിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.