You are Here : Home / News Plus

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പുതിയ ചാനല്‍

Text Size  

Story Dated: Wednesday, July 30, 2014 04:51 hrs UTC



പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പുതിയ ചാനല്‍ വരുന്നു. ചാനലിന്റെ സാധ്യതകളെക്കുറിച്ച് പഠിക്കാന്‍ സംവിധായകന്‍ വിനയന്‍, നിര്‍മ്മാതാവ് സിയാദ് കോക്കര്‍ എന്നിവരെ അസോസിയേഷന്‍ ചുമതലപ്പെടുത്തി. ഇന്ന് ചേര്‍ന്ന പ്രൊഡ്യൂസേഷ്‌സ് അസോസിയേഷന്‍ ജനറല്‍ ബോഡി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.

ടെലിവിഷന്‍ ഷോകളില്‍ പങ്കെടുക്കുന്ന താരങ്ങളുടെ സിനിമാ റിലീസിന് സഹകരിക്കേണ്ടതില്ലെന്നും ഫെഫ്ക ഡ്രൈവേഴ്‌സ് യൂണിയനെ അംഗീകരിക്കില്ലെന്നും യോഗത്തില്‍ തീരുമാനിച്ചു. ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജി.സുരേഷ് കുമാര്‍, സെക്രട്ടറി എം.രഞ്ജിത്, ട്രഷറര്‍ പ്രേം പ്രകാശ്, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. യോഗത്തോടനുബന്ധിച്ച് ആദ്യകാല നിര്‍മാതാക്കളെ ആദരിക്കുന്ന ചടങ്ങും നടന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.