You are Here : Home / News Plus

ഛത്തീസ്ഗഡില്‍ 11 മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ മരിച്ചു

Text Size  

Story Dated: Wednesday, July 30, 2014 04:49 hrs UTC



ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ 11 മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ മരിച്ചുവെന്ന് പോലീസ്. തിങ്കളാഴ്ച സുക്മയിലെ രാമരാം ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. സിആര്‍പിഎഫും പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിനിടെ വെടിവെയ്പ്പുണ്ടാവുകയായിരുന്നു. സ്ഥലത്തു നിന്നും ഒരു മൃതദേഹം മാത്രമാണ് കണ്‌ടെത്താനായതെന്നും മാവോയിസ്റ്റുകളുമായി ബന്ധപ്പെട്ടവരാണ് 10 പേര്‍കൂടി മരിച്ചുവെന്ന കാര്യം അറിയിച്ചതെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഏറ്റുമുട്ടലില്‍ ചില പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.