You are Here : Home / News Plus

അഞ്ചു പൈസയ്‌ക്ക് വേണ്ടി 41 വര്‍ഷമായ നിയമപോരാട്ടം

Text Size  

Story Dated: Sunday, July 27, 2014 09:07 hrs UTC

ന്യൂഡല്‍ഹി: ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പ്പറേഷന്‍ അഞ്ചു പൈസയ്‌ക്ക് വേണ്ടി 41 വര്‍ഷമായ നിയമപോരാട്ടം നടത്തിക്കൊണ്ടിരിക്കുന്നു. ദിനംപ്രതി 1000 കോടി രൂപയുടെ നഷ്‌ടം നേരിടുന്നകോര്‍പ്പറേഷന്‍ 1973 ല്‍ കളക്ഷനില്‍ അഞ്ചു പൈസ പിഴവ്‌ വരുത്തിയ മുന്‍ കണ്ടക്‌ടറുമായാണ്‌ രണ്‍വീര്‍ സിംഗുമായിട്ടാണ്‌ കേസ്‌ കളിക്കുന്നത്‌. മായാപുരിയിലേക്ക്‌ പോകുന്ന ബസില്‍ ഒരു യാത്രക്കാരിയ്‌ക്ക് 15 പൈസ ചാര്‍ജ്‌ജ് വരുന്ന യാത്രയ്‌ക്ക് 10 പൈസ വാങ്ങിയെന്നതാണ്‌ കുറ്റം. യാത്രക്കാരിയോട്‌ നിരക്ക്‌ കുറച്ച്‌ വാങ്ങിയതായി ടിക്കറ്റ്‌ ചെക്കര്‍ കോര്‍പ്പറേഷനെ വഞ്ചിച്ചെന്ന്‌ റിപ്പോര്‍ട്ട്‌ നല്‍കുകയും ചെയ്‌തു. ഇതിനെ തുടര്‍ന്ന്‌ കോര്‍പ്പറേഷന്‍ വെച്ച അന്വേഷണസംഘം സിംഗിനെ കുറ്റക്കാരനാണെന്ന്‌ കണ്ടെത്തുകയും പൊതുമുതലിന്‌ നഷ്‌ടം വരുത്തിയെന്ന കുറ്റം ചുമത്തി സര്‍വീസില്‍ നിന്നും പിരിച്ചു വിടുകയും ചെയ്‌തു. എന്നാല്‍ സംഭവത്തില്‍ താന്‍ ഇരയാക്കപ്പെടുകയായിരുന്നെന്ന്‌ കാണിച്ച്‌ സിംഗ്‌ കോടതിക്ക്‌ മുന്നില്‍ കൊണ്ടുവരികയും 1990 ല്‍ കോടതി സിംഗിന്‌ അനുകൂലമായി വിധിക്കുകയും ചെയ്‌തു. ലേബര്‍കോടതിയുടെ വിധി അംഗീകരിക്കാന്‍ കൂട്ടാക്കാത്ത കോര്‍പ്പറേഷന്‍ കേസ്‌ ഹൈക്കോടതിയുടെ പരിഗണനയ്‌ക്ക് വിട്ടു. ഹൈക്കോടതി ഒടുവില്‍ 2008 ല്‍ ഡിറ്റിസിയുടെ അപ്പീല്‍ തള്ളുകയും ചെയ്‌തു. ഈ കാലയളവില്‍ നഷ്‌ടപ്പെട്ട ശമ്പളവും റിട്ടയര്‍മെന്റിന്‌ ശേഷമുള്ള ആനുകൂല്യങ്ങളും തിരിച്ചു നല്‍കണമെന്ന്‌ ആവശ്യമുയര്‍ത്തി സിംഗ്‌ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഒരു ജീവനക്കാരന്‍ സര്‍ക്കാരിനെ വഞ്ചിക്കാന്‍ അനുവദിക്കരുതെന്നും സിംഗ്‌ മുമ്പ്‌ അനേകം യാത്രക്കാരെ സൗജന്യമായി യാത്ര ചെയ്യാന്‍ അനുവദിച്ച ആളാണെന്നും ഇക്കാര്യം തെളിഞ്ഞതിനെ തുടര്‍ന്നാണ്‌ പുറത്താക്കിയതെന്നും ഡിറ്റിസി പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.