You are Here : Home / News Plus

യുപിഎ അഴിമതിക്കാരനായ ജഡ്ജിയെ സംരക്ഷിച്ചുവെന്ന് മുന്‍സുപ്രീം കോടതി ജഡ്ജി

Text Size  

Story Dated: Monday, July 21, 2014 07:13 hrs UTC



യുപിഎ സര്‍ക്കാര്‍ അഴിമതിക്കാരനായ ജഡ്ജിയെ സംരക്ഷിച്ചുവെന്ന് മുന്‍സുപ്രീം കോടതി ജഡ്ജി. സുപ്രീം കോടതി ജഡ്ജിയും പ്രസ് കൗണ്‍സില്‍ ചെയര്‍മാനുമായ മാര്‍ക്കണ്ഡേയ കട്ജുവാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തല്‍ നടത്തിയത്.

അഴിമതിക്കാരനായ ജഡ്ജിയെ മാറ്റാന്‍ സുപ്രീം കോടതി കൊളീജിയം ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ 2004ലെ യുപിഎ സര്‍ക്കാര്‍ ഈ ശിപാര്‍ശ മരവിപ്പിക്കികയായിരുന്നു. ഡിഎംകെയുടെ മുതിര്‍ന്ന നേതാവും, കേന്ദ്രമന്ത്രിയുമായിരുന്ന ഒരാള്‍ ഈ വിഷയത്തില്‍ സജീവമായി ഇടപെടുകയും ജഡ്ജിയെ മാറ്റിയാല്‍ യുപിഎ സര്‍ക്കാര്‍ താഴെ വീഴുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും കട്ജു വെളിപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.