You are Here : Home / News Plus

ചൈനീസ് പ്രസിഡന്റ് സപ്തംബറില്‍ കൊച്ചി സന്ദര്‍ശിക്കും

Text Size  

Story Dated: Thursday, July 17, 2014 08:21 hrs UTC

 ചൈനീസ് പ്രസിഡന്റ് സീ ജിന്‍ പിന്‍ സപ്തംബറില്‍ കൊച്ചി സന്ദര്‍ശിക്കുമെന്ന് ഫോര്‍ട്ട് കൊച്ചിയിലെത്തിയ ചൈനീസ് നയനത്ര ഉദ്യോഗസ്ഥസംഘം അറിയിച്ചു. ചൈനയുടെ തദ്ദേശീയമായ ചീനവലകള്‍ നൂറ്റാണ്ടുകളായി കൊച്ചിയില്‍ നിലനില്‍ക്കുകയാണ്. കൊച്ചിയിലെ ചൈനീസ് വലകളുടെ സാന്നിധ്യം ചരിത്രത്തിന്റെ ഓര്‍മപ്പെടുത്തല്‍കൂടിയാണ്. ഈ ചരിത്രവും പാരമ്പര്യവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചീനവല സംരക്ഷണത്തിന് ചൈനീസ് സര്‍ക്കാര്‍തന്നെ പദ്ധതി തയ്യാറാക്കുന്നതെന്നും സഘം പറഞ്ഞു. ഇതിന്റെ മുന്നോടിയായി ചൊവ്വാഴ്ച വൈകീട്ട് ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥസംഘം ഫോര്‍ട്ടുകൊച്ചി സന്ദര്‍ശിച്ചു. ചൈനീസ് എംബസിയിലെ അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍ ഹായോജിയായുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘമാണ് ഫോര്‍ട്ടുകൊച്ചിയിലെത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.