You are Here : Home / News Plus

മുസഫര്‍നഗറില്‍ 23 കാരിയായ അധ്യാപിക കൂട്ട മാനഭംഗത്തിനിരയായി

Text Size  

Story Dated: Sunday, July 06, 2014 05:00 hrs UTC

ലഖ്നൗ: മുസഫര്‍നഗറില്‍ 23 കാരിയായ അധ്യാപിക കൂട്ട മാനഭംഗത്തിനിരയായി. മുസഫര്‍നഗര്‍ ജില്ലയിലെ ബല്‍വഗേരി ഗ്രാമത്തിലാണ് സംഭവം. ശനിയാഴ്ച വൈകുന്നേരം വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷനെടുക്കാന്‍ പോകുന്നതിനിടെയായിരുന്നു മൂന്നു പേര്‍ ചേര്‍ന്ന് യുവതിയെ പീഡനത്തിനിരയാക്കിയത്. പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതികള്‍ മൂന്നു പേരും കോളേജ് വിദ്യാര്‍ത്ഥികളാണ്. ശനിയാഴ്ച രാത്രി തന്നെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം പുറത്തു പറഞ്ഞാല്‍ ദൃശ്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായി യുവതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.