You are Here : Home / News Plus

സാങ്കേതിക തടസ്സം: ബി.എസ്.ഇയില്‍ മൂന്ന് മണിക്കൂര്‍ പ്രവര്‍ത്തനം മുടങ്ങി

Text Size  

Story Dated: Thursday, July 03, 2014 05:24 hrs UTC

മുംബൈ: ദേശീയ ഓഹരി വിണിയുമായി കടുത്ത മല്‍ത്സം നടത്തുന്ന ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് തിരിച്ചടിയായി സങ്കേതിക തടസം. വ്യാഴാഴ്ച്ച സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് മൂന്നു മണിക്കൂറോളം എക്സ്ചേഞ്ചിന്‍െറ പ്രവര്‍ത്തനം നിര്‍റുത്തിവെയ്ക്കേണ്ടി വന്നു. ഈ വര്‍ഷം ഇത് നാലാം തവണയാണ് സങ്കേതിക തടസത്തെ തുടര്‍ന്ന് ഇടപാടുകള്‍ നിര്‍ത്താന്‍ ബി.എസ്.സി നിര്‍ബന്ധിതമാകുന്നത്.
വ്യാഴാഴ്ച്ച രാവിലെ 9.42 ഓടെയാണ് ബി.എസ്.സിയുടെ ട്രോഡിങ് സംവിധാനം തകരാറിലായത്. 12.45 ഓടെ പ്രശ്നങ്ങള്‍ പരിഹരിച്ച് ഇടപാടുകള്‍ പുനരാരംഭിക്കാന്‍ എക്സ്ചേഞ്ചിന് കഴിഞ്ഞു.
ഈ ഏപ്രില്‍ ഏഴിനും ഒമ്പതിരും സാങ്കേതിക തടസം മുലം ഇടക്ക് ഇടപാടുകള്‍ നിര്‍ത്താന്‍ ബി.എസ്.സി നിര്‍ബന്ധിതമായിരുന്നു. ജൂണ്‍ 11ന് പ്രശ്നം വീണ്ടും ഉണ്ടാവുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.