You are Here : Home / News Plus

സുപ്രീം കോടതി ജഡ്ജിയാകാനില്ലെന്ന് ഗോപാല്‍ സുബ്രഹ്മണ്യം

Text Size  

Story Dated: Wednesday, June 25, 2014 08:09 hrs UTC

 സുപ്രീം കോടതി ജഡ്ജിയാകാനില്ലെന്ന് മുതിര്‍ന്ന അഭിഭാഷകനും യു പി എ സര്‍ക്കാരിന്റെ കാലത്തെ സോളിസിറ്റര്‍ ജനറലും ആയിരുന്ന ഗോപാല്‍ സുബ്രഹ്മണ്യം. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ അദ്ദേഹം ഇക്കാര്യം അറിയിച്ചു. ജഡ്ജി സ്ഥാനത്തേക്ക് കൊളീജിയം നാമനിര്‍ദ്ദേശം ചെയ്ത രണ്ട് അഭിഭാഷകരില്‍ ഒരാള്‍ ആയിരുന്നു അദ്ദേഹം. യു പി എ സര്‍ക്കാരിന്റെ അവസാന കാലത്തായിരുന്നു കൊളീജിയം അദ്ദേഹത്തെ നാമനിര്‍ദ്ദേശം ചെയ്തത്. എന്നാല്‍ , എന്‍ ഡി എ സര്‍ക്കാര്‍ നാമനിര്‍ദ്ദേശം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.