You are Here : Home / News Plus

തീവണ്ടി യാത്രക്കിടെ മലയാളി വീട്ടമ്മയെ കൊള്ളയടിച്ചു

Text Size  

Story Dated: Friday, June 20, 2014 06:14 hrs UTC

തീവണ്ടി യാത്രക്കിടെ മലയാളി വീട്ടമ്മയെ കൊള്ളയടിച്ചു. കൊയിലാണ്ടി സ്വദേശി മീരയുടെ മൂന്നു ലക്ഷം രൂപയുടെ സ്വര്‍ണവും പണവും എ.ടി.എം കാര്‍ഡുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. ചണ്ഡീഗഢില്‍ നിന്ന് സമ്പര്‍ക്ക് ക്രാന്തി എക്സ് പ്രസില്‍ മീരയും കുട്ടികളും നാട്ടിലേക്ക് വരുന്നതിനിടെയാണ് സംഭവം. മോഷണം സംബന്ധിച്ച് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ മീര പരാതി നല്‍കി. മോഷണ വിവരം അറിയിച്ചപ്പോള്‍ ട്രെയ്നിലുണ്ടായിരുന്ന റെയില്‍വേ ഉദ്യോഗസ്ഥരില്‍ നിന്ന് മോശം പ്രതികരണമാണ് ഉണ്ടായതെന്ന് മീര വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.