You are Here : Home / News Plus

എം.എ ബേബി ഹാജര്‍ പുസ്തകത്തില്‍ ഒപ്പിട്ടു

Text Size  

Story Dated: Friday, June 20, 2014 06:11 hrs UTC

വളരെ വലിയ ഇടവേളക്കു ശേഷം എം.എ ബേബി നിയമസഭാ ഹാജര്‍ പുസ്തകത്തില്‍ ഒപ്പിട്ടു. കൊല്ലം ലോക്സഭാ സീറ്റിലെ തോല്‍വിയെ തുടര്‍ന്ന് നിയമസഭാംഗത്വം രാജിവെക്കാന്‍ ബേബി തീരുമാനിച്ചിരുന്നു. ഇതിനോട് സി.പി.എം കേന്ദ്രനേതാക്കള്‍ വിയോജിപ്പ് പ്രകടിപ്പിച്ചു.വിഷയത്തില്‍ പാര്‍ട്ടിയുമായി അകന്ന ബേബി നിയമസഭാ സമ്മേളനം ആരംഭിച്ചത് മുതല്‍ സഭയില്‍ ഹാജരാകുന്നതില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഇക്കാര്യം വാര്‍ത്തയായതിനെ തുടര്‍ന്ന് സി.പി.എം കേന്ദ്ര നേതാക്കളുടെ നിര്‍ദേശ പ്രകാരം ബേബി തിങ്കളാഴ്ച സഭയിലെത്തിയിരുന്നു. എന്നാല്‍, ഹാജര്‍ പുസ്തകത്തില്‍ ഒപ്പ് രേഖപ്പെടുത്താതിരുന്ന ബേബി വോട്ടെടുപ്പില്‍ പങ്കെടുക്കുകയും ചെയ്തു. ബേബിയുടെ രാജികാര്യം ഇന്ന് തുടങ്ങുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും ചര്‍ച്ച ചെയ്യും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.