You are Here : Home / News Plus

പ്രവാസി മലയാളിയെ പിടികൂടാന്‍ ലുക്ക് ഔട്ട് നോട്ടീസ്

Text Size  

Story Dated: Thursday, June 19, 2014 06:09 hrs UTC

കിഴക്കേ മുക്കോലയില്‍ മനോഹരന്‍ ആശാരിയുടെയും കുടുംബത്തിന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിച്ചുവരുന്ന പ്രവാസി മലയാളി രാജന്‍ ബാബുവിനെ പിടികൂടാന്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ആലോചിക്കുന്നതായി സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷ് പറഞ്ഞു.
രാജന്‍ബാബു ഇടയ്ക്കിടെ മൊബൈല്‍ സിം മാറ്റുന്നതും ഒളിത്താവളത്തില്‍ നിന്നു മാറുന്നതും പോലീസിന് പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. ഇയാളെ പിടികൂടുന്നതിന് തൃശ്ശൂര്‍ ജില്ലവരെ എത്തിയ പോലീസിന് രാജന്‍ ബാബുവിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. ജില്ലകളിലെ ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പോലീസ് അന്വേഷണം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.