You are Here : Home / News Plus

നിയമസഭയില്‍ പ്രതിപക്ഷ ബഹളം

Text Size  

Story Dated: Wednesday, June 11, 2014 05:54 hrs UTC

നാല് അണക്കെട്ടുകളുടെ ഉടമസ്ഥാവകാശം സംരക്ഷിക്കുന്നതില്‍ സംസ്ഥാനം വീഴ്ചവരുത്തിയെന്ന പ്രതിപക്ഷ ആരോപണത്തെ തുടര്‍ന്ന് നിയമസഭയില്‍ ബഹളം. ചോദ്യോത്തരവേള തടസപ്പെട്ടു. ജമീല പ്രകാശം എം എല്‍ എയാണ് വിഷയം ഉന്നയിച്ചത്. ദേശീയ ഡാം സുരക്ഷാ സമിതിയുടെ യോഗത്തില്‍ നാല് അണക്കെട്ടുകളുടെ ഉടമസ്ഥാവകാശത്തിനുവേണ്ടി തമിഴ്‌നാട് നടത്തിയ നീക്കത്തെ കേരളം ചെറുത്തില്ലെന്ന് അവര്‍ ആരോപിച്ചു.
ഇക്കാര്യം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന ജലവിഭവമന്ത്രി പി ജെ ജോസഫിന്‍റെ  മറുപടിയാണ് ബഹളത്തിന് ഇടയാക്കിയത്. തുടര്‍ന്ന് പ്രശ്‌നത്തില്‍ ഇടപെട്ട മുഖ്യമന്ത്രി വിഷയം ഗൗരവമായി എടുക്കുമെന്നും രേഖകള്‍ പരിശോധിച്ച് മറുപടി നല്‍കുമെന്നും ഉറപ്പ് നല്‍കിയതോടെയാണ് പ്രതിപക്ഷം ശാന്തരായത്.

വിലക്കയറ്റം സംബന്ധിച്ച പി തിലോത്തമന്‍ എം എല്‍ എയുടെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. അയല്‍ സംസ്ഥാനങ്ങളോട് ചോദിച്ചെങ്കിലും സര്‍ക്കാര്‍ അവശ്യ വസ്തുക്കളുടെ വില മനസിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ സാധ്യമായത് എല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. തുടര്‍ന്ന് അടിയന്തര പ്രമേയത്ത് സ്പീക്കര്‍ അനുമതി നിഷേധിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.