You are Here : Home / News Plus

ഗഡ്കരിക്കെതിരായ പ്രസ്താവന പിന്‍വലിക്കില്ലെന്ന് കെജ്രിവാള്‍

Text Size  

Story Dated: Friday, June 06, 2014 07:52 hrs UTC

ബി.ജെ.പി. നേതാവ് നിതിന്‍ ഗഡ്കരിക്കെതിരെയുള്ള പ്രസ്താവന പിന്‍വലിക്കാന്‍ താന്‍ തയാറല്ലെന്ന് അരവിന്ദ് കെജ്രിവാള്‍ കോടതിയെ അറിയിച്ചു.
പ്രസ്താവന പിന്‍വലിച്ചാല്‍ ഇരുവരും തമ്മിലുള്ള കേസ് പരിഹരിക്കാവുന്നതേയുള്ളു എന്ന് കോടതി അഭിപ്രായപ്പെട്ട സമയത്താണ് കെജ്രിവാള്‍ തന്റെ നയം വ്യക്തമാക്കിയത്. ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്ന് ഇരുവരും ഹാജരായിരുന്നു.
തന്റെ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അതിന്റെ തെളിവ് തന്റെ പക്കലുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു. സത്യസന്ധതയാണ് തന്റെ ശക്തിയെന്നും തനിക്കെതിരെ അഴിമതി ആരോപിച്ചാല്‍ വെറുതെയിരിക്കില്ലെന്നും ഗഡ്കരി പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.