You are Here : Home / News Plus

ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന്‌ ക്ലീമിസ്‌ കാതോലിക്ക ബാവ

Text Size  

Story Dated: Thursday, June 05, 2014 08:57 hrs UTC

കൊച്ചി: നിലവാരമില്ലെന്നു കണ്ടെത്തിയ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന്‌ കര്‍ദിനാള്‍ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്ക ബാവപത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.വിദ്യാഭ്യാസമേഖലയിലെ ആവശ്യങ്ങള്‍ക്ക്‌ ഉടന്‍ പരിഹാരം കാണണമെന്നും മദ്യത്തിന്റെ ലഭ്യത കുറയ്‌ക്കാന്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വിഷയത്തില്‍ സമാന ചിന്താഗതിയുള്ള പ്രസ്‌ഥാനങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും. പാലാരിവട്ടം പി.ഒ.സിയില്‍ ഇന്നലെ സമാപിച്ച കെ.സി.ബി.സി. വര്‍ഷകാല സമ്മേളനത്തിന്റെ തീരുമാനങ്ങള്‍ പത്രസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.സ്‌കൂള്‍ കോര്‍പറേറ്റ്‌ മാനേജ്‌മെന്റുകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ പൊതു വിദ്യാഭ്യാസരംഗത്തെ ആശങ്കകള്‍ പരിഹരിക്കുന്നതിനു സംസ്‌ഥാനസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം.പശ്‌ചിമഘട്ട ജനതയുടെ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയെ നേരിട്ടറിയിക്കും. സ്‌റ്റാഫ്‌ ഫിക്‌സേഷന്‍ എത്രയും വേഗം പൂര്‍ത്തിയാക്കണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.