You are Here : Home / News Plus

മന്ത്രിസഭ രൂപവത്കരണ ചര്‍ച്ചകള്‍ ന്യൂഡല്‍ഹിയില്‍ പുരോഗമിക്കുന്നു- അരുണ്‍ ഷൂരിക്ക് ധനകാര്യം, ജോഷിക്ക് പ്രതിരോധം, സുഷമക്ക് മാനവ വിഭവശേഷി

Text Size  

Story Dated: Monday, May 19, 2014 02:57 hrs UTC

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ രൂപവത്കരണ ചര്‍ച്ചകള്‍ ന്യൂഡല്‍ഹിയില്‍ പുരോഗമിക്കുന്നു. അമിത്ഷായുടെ നേതൃത്വത്തില്‍ ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച തുടരുകയാണ്.
അതേസമയം ആഭ്യന്തരം മോദിക്ക് തന്നെയായിരിക്കുമെന്നും അരുണ്‍ ഷൂരിക്ക് ധനകാര്യവും സുഷമസ്വരാജിന് മാനവവിഭവ ശേഷി വകുപ്പും മുരളി മനോഹര്‍ ജോഷിക്ക് പ്രതിരോധ വകുപ്പും ലഭിക്കുമെന്നാണ് സൂചന.
ആരുണ്‍ ജെയ്റ്റ് ലി ധനകാര്യ വകുപ്പ് ഏറ്റെടുക്കുമെന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അരുണ്‍ ഷൂരിക്ക് ധനകാര്യം നല്‍കണമെന്ന് മോദി നേരിട്ട് ആവശ്യപ്പെട്ടതായാണ് സൂചന. കൂടാതെ അദ്വാനി മന്ത്രിസഭയിലുണ്ടാകില്ളെന്ന അഭ്യൂഹങ്ങളുമുണ്ട്.
രാജ്നാഥ് സിങ് പാര്‍ട്ടി അധ്യക്ഷനായി തുടരുമെന്നാണ് വിവരം. മോദി സത്യപ്രതിജ്ഞ ചെയ്യുന്ന അന്ന് തന്നെ നാല് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലോകസഭ സ്പീക്കറായി കരിയ മുണ്ടയായെയാണ് പരിഗണിക്കുന്നത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.