You are Here : Home / News Plus

പുതുക്കിയ ബസ് നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍

Text Size  

Story Dated: Monday, May 19, 2014 04:57 hrs UTC

സംസ്ഥാനത്തെ പുതുക്കിയ ബസ് യാത്രാനിരക്കുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. സിറ്റി, ഓര്‍ഡിനറി, മൊഫ്യൂസില്‍ സര്‍വീസ് ബസുകളുടെ മിനിമം ചാര്‍ജ് ആറില്‍ നിന്ന് ഏഴ് രൂപയായും ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചറുകളുടേത് എട്ടില്‍നിന്ന് 10 രൂപയായുമാണ് പുതുക്കിയത്. കിലോമീറ്റര്‍ നിരക്കിലും മാറ്റം വരും. സിറ്റി ഫാസ്റ്റ് ബസുകളുടെ മിനിമം നിരക്ക് ആറില്‍ നിന്ന് ഏഴുരൂപയാക്കി. അതേസമയം, വിദ്യാര്‍ഥികളുടേത് പഴയ നിരക്ക് തുടരും. സൂപ്പര്‍ ഫാസ്റ്റിന്‍േറത് 12ല്‍നിന്ന് 13 രൂപയായും സൂപ്പര്‍ എക്സ്പ്രസിന്‍േറത് 17 ല്‍നിന്ന് 20 രൂപയായും സൂപ്പര്‍ ഡീലക്സ്, സെമി സ്ളീപ്പറിന്‍േറത് 25ല്‍ നിന്ന് 28 രൂപയായും ലക്ഷ്വറി, ഹൈടെക് എ.സി, വോള്‍വോ ബസുകളുടെ മിനിമം നിരക്ക് 35ല്‍ നിന്ന് 40 രൂപ വീതവും മള്‍ട്ടി ആക്സില്‍ സര്‍വീസുകളുടെ മിനിമം നിരക്ക് 70 രൂപയായുമാണ് പുതുക്കിയത്. ഓര്‍ഡിനറി സര്‍വീസുകളുടെ കിലോമീറ്റര്‍ നിരക്ക് 58ല്‍നിന്ന് 64 പൈസയായും സിറ്റി ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചര്‍ നിരക്കുകള്‍ 62 ല്‍നിന്ന് 68 പൈസയായും സൂപ്പര്‍ ഫാസ്റ്റിന്‍േറത് 65ല്‍നിന്ന് 72 പൈസയായും സൂപ്പര്‍ എക്സ്പ്രസിന്‍േറത് 70ല്‍ നിന്ന് 77 പൈസയായും വര്‍ധിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.