You are Here : Home / News Plus

വോട്ടെണ്ണലിന് ഇനി ഒരു മണിക്കൂര്‍

Text Size  

Story Dated: Friday, May 16, 2014 01:38 hrs UTC

രാജ്യം കാതോര്‍ത്തിരിക്കുന്ന പതിനാറാം ലോക്സഭ തെരഞ്ഞെടപ്പ് ഫലം പുറത്തു വരാന്‍ ഇനി ഒരു മണിക്കൂര്‍ കൂടി മാത്രം. 989 കേന്ദ്രങ്ങളിലായി നടക്കുന്ന വോട്ടെണ്ണലിന്‍െറ ആദ്യ ഫലങ്ങള്‍ രാവിലെ എട്ടേ കാലോടെ പുറത്തുവരും. രാവിലെ എട്ട് മണിക്ക് തപാല്‍ വോട്ടുകള്‍ ആദ്യം എണ്ണി തുടങ്ങും. ഇതിന് ശേഷം ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ടെണ്ണല്‍ ആരംഭിക്കും. ഉച്ചയോടെ  പൂര്‍ണഫലം വ്യക്തമാകും.
കേരളത്തിലെ 20 സീറ്റുകളിലെ വോട്ടെണ്ണലും രാവിലെ എട്ട് മണിക്ക് വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കും. മുതിര്‍ന്ന പോളിങ് ഓഫീസറുടെയും പാര്‍ട്ടി കൗണ്ടിങ് ഏജന്‍റുമാരുടെ സാന്നിധ്യത്തില്‍ വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് യൂനിറ്റിന്‍െറ റിസല്‍ട്ട് ബട്ടണ്‍ അമര്‍ത്തും. തുടര്‍ന്ന് നിഷേധവോട്ട് അടക്കം സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍ ലഭ്യമാകും.
ഒമ്പത് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, നരേന്ദ്ര മോദി, അരവിന്ദ് കെജ്രിവാള്‍, മുലായം സിങ് അടക്കം 8000 പേര്‍ ജനവിധി തേടുന്നു.
ആന്ധ്രപ്രദേശ് (42), അരുണാചല്‍പ്രദേശ് (2), അസം (14), ബിഹാര്‍ (40), ഛത്തിസ്ഗഢ് (11), ഗോവ (2), ഗുജറാത്ത് (26), ഹരിയാന (10), ഹിമാചല്‍പ്രദേശ് (4), ജമ്മു-കശ്മീര്‍ (6), ഝാര്‍ഖണ്ഡ് (14), കര്‍ണാടക (28), കേരള (20), മധ്യപ്രദേശ് (29), മഹാരാഷ്ട്ര (48), മണിപ്പൂര്‍ (2), മേഘാലയ (2), മിസോറം (1), നാഗാലാന്‍ഡ് (1), ഒഡിഷ (21), പഞ്ചാബ് (13), രാജസ്ഥാന്‍ (25), സിക്കിം (1), തമിഴ്നാട് (39), ത്രിപുര (2), ഉത്തര്‍പ്രദേശ് (80), ഉത്തരാഖണ്ഡ് (5), പശ്ചിമ ബംഗാള്‍ (42), അന്തമാന്‍ നികോബാര്‍ (1), ചണ്ഡിഗഢ് (1), ദാദ്ര-നാഗര്‍ഹവേലി (1), ദാമന്‍-ദിയു (1), ഡല്‍ഹി (7), ലക്ഷദ്വീപ് (1), പുതുച്ചേരി (1) എന്നീ സീറ്റുകളിലെ ഫലങ്ങളാണ് പ്രഖ്യാപിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.