You are Here : Home / News Plus

രാജ്യം നയിക്കാന്‍ 56 ഇഞ്ച് നെഞ്ചളവ് ആവശ്യമില്ല: മോഡിയോടു പ്രിയങ്ക

Text Size  

Story Dated: Sunday, April 27, 2014 11:45 hrs UTC

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കെതിരേ രൂക്ഷവിമര്‍ശനവുമായി വീണ്ടും പ്രിയങ്ക വധേര. രാജ്യം നയിക്കാന്‍ 56 ഇഞ്ച് നെഞ്ചളവ് ആവശ്യമില്ലെന്നും വലിയ ഹൃദയമാണ് വേണ്ടതെന്നുമാണ് പ്രിയങ്ക പറഞ്ഞത്. യുപിയെ ഗുജറാത്തില്‍ ഒതുക്കാന്‍ 56 ഇഞ്ച് നെഞ്ചളവ് ആവശ്യമാണെന്ന് മോദി നേരത്തെ ഗോരഖ്പൂരില്‍ പറഞ്ഞിരുന്നു.

എല്ലാ മതത്തില്‍പെട്ട ജനങ്ങളും അവരുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ ബലികഴിച്ചിട്ടുണെ്ടന്നും പ്രിയങ്ക പറഞ്ഞു. സത്യത്തിലും വികസനത്തിലും താല്പര്യമില്ലാത്തവരാണ് രാഹുല്‍ ഗാന്ധിയെ എതിര്‍ക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.ഗോരഖ്പൂരില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു പ്രചാരണറാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.